കൊച്ചി: മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തില്‍ നഗരത്തില്‍ ആഹ്ലാദപ്രകടനം നടത്തി. ബിജെപി ജില്ലാ ഓഫീസിന് മുമ്പില്‍നിന്നും ആരംഭിച്ച പ്രകടനത്തിന് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി പ്രകാശ് അയ്യര്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ സുധ ദിലീപ്, വൈസ് പ്രസിഡന്റ് കെ.എസ്.ദിലീപ് കുമാര്‍, സെക്രട്ടറി പി.ജി.മനോജ് കുമാര്‍, ട്രഷറര്‍ എ.പി.ശെല്‍വരാജ്, സി.ജി.രാജഗോപാല്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ജീവന്‍ലാല്‍ രവി, മഹിളാ മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി സന്ധ്യ ജയപ്രകാശ്, വൈസ് പ്രസിഡന്റ് ഡോ.ജലജ എസ്.ആചാര്യ, പട്ടികജാതി മോര്‍ച്ച ജില്ല ട്രഷറര്‍ കെ.ബി.മുരളി, ന്യൂനപക്ഷ മോര്‍ച്ച നേതാക്കളായ സോളമന് ഡേവീസ്, ഐ.എം.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഏരിയ നേതാക്കളായ വി.ഉപേന്ദ്രനാഥ പ്രഭു, കെ.എന്‍.ചന്ദ്രശേഖരന്, വി.ജി.വേണുഗോപാല്‍, വി.പി.രാജേന്ദ്രന്, കെ.ആര്.രാജീവ്, പി.സി.അനില്‍, എച്ച്.ദിനേഷ്, കെ.ജി.വേണുഗോപാല്‍, എം.പി.പ്രദീപ്, പി.എല്‍.ആനന്ദ്, പ്രിയ ആനന്ദ്, ഇന്ദു രാമചന്ദ്രന്, സുനില്‍ തീരഭൂമി, എ.എച്ച്.അശോകന് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പ്രവര്‍ത്തകര്‍ ആഹ്ലാദത്തില്‍ പങ്കെടുത്തു.
എരൂര്‍: മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ചരിത്ര വിജയത്തിന് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി എരൂര്‍ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ലാദപ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ നല്‍കിയും പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കുവെച്ചു. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം അരുണ്‍ കല്ലാത്ത, പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ് പി.വി.പ്രേംകുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടന്, പാര്‍ട്ടി ഏരിയ പ്രസിഡന്റ് കെ.ജി.രഞ്ജിത്ത്, ഏരിയ ജനറല്‍ സെക്രട്ടറി ഇ.ഡി.അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പള്ളുരുത്തി: ബിജെപി പ്രവര്‍ത്തകര്‍ പള്ളുരുത്തിയില്‍ ആഹഌദപ്രകടനം നടത്തി. പെരുമ്പടപ്പില്നിന്നും ആരംഭിച്ച പ്രകടനം തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി കെ.ഡി. ദയാപരന്‍ ഉദ്ഘാടനംചെയ്തു. സമാപനയോഗത്തില്‍ മീഡിയ സെല്‍ കണ്‍വീനര്‍ കെ.കെ. റോഷന്‍കുമാര്‍, പി.പി. മനോജ് എന്നിവര്‍ സംസാരിച്ചു. ഇ.ജി. സേതുനാഥ്, എം.എച്ച്. ഹരീഷ്, സി.ആര്. സോമന്, പി.എന്‍. ഷാജി, സജലാല്‍, എം.എസ്. രാജേഷ്കുമാര്‍, ജോയി കപ്പക്കാട്, ടി.എ. സുരേഷ്ബാബു, കെ.എന്‍. നന്ദകുമാര്‍, കെ.കെ. മഹേന്ദ്രകുമാര്‍, എം.ആര്. ദിലീഷ്കുമാര്‍, കെ.സി. ഷിബു, കെ.എല്‍. രാജീവ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: