കോട്ടയം: വിദ്യാഭ്യാസ വായ്പയെടുത്തവരുടെ ജില്ലാ സമ്മേളനം നവംബര്‍ 3ന് കോട്ടയത്ത് നടത്തുന്നതിന് ബിജെപിജില്ലാകമ്മറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി കെ.ആര്. ഉമാകാന്തന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. കെ.ടി. ജയകൃഷ്ണന് ബലിദാനദിനമായ ഡിസംബര്‍ ഒന്നിന് മറ്റ് പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് വന്നവരുടെ സംഗമം കോട്ടയത്ത് സംഘിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
ശബരിമല തീര്‍ത്ഥാടന കാലമെത്തിയിട്ടും അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. റോഡുകളുടെ നിര്‍മ്മാണം, ശുചീകരണത്തിന് ആവശ്യമായ മൂന്നൊരുക്കങ്ങള്‍, കെഎസ്ആര്‍ടിസി അടക്കമുള്ള ഗതാഗതസൗകര്യങ്ങള്‍, ആശുപത്രികളുടെ പ്രവര്‍ത്തന ക്രമീകരണങ്ങള്‍, കുടിവെള്ളം, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അംഗത്വ വിതരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: