കൊച്ചി: യോഗ യൂണിവേഴ്സിറ്റിയായ ബാംഗ്ലൂര്‍ എസ് വ്യാസയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ഒളിമ്പ്യാടിനോട് അനുബന്ധിച്ച് യോഗാസന മത്സരങ്ങള്‍ക്ക് തുടക്കമായി. പതഞ്ജലി യോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററാണ് കേരളത്തില്‍ മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന തല മത്സരം നവംബര്‍ 30ന് എളമക്കര സരസ്വതി വിദ്യാനികേതന്‍ സിബിഎസ്ഇ സ്കൂളില്‍ നടക്കും.
ജില്ലാ തല മത്സരങ്ങള്‍ നവംബര്‍ 23 മുന്‍പ് നടക്കുമെന്നും അവര്‍ പറഞ്ഞു. എറണാകുളം ജില്ലാ തല മത്സരങ്ങള്‍ ആലുവ വിദ്യാധിരാജ വിദ്യാഭവന് സ്കൂളില്‍ നവംബര്‍ രണ്ടിനു രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. മറ്റു സംസ്ഥാന വിജയികളും അന്തരാഷ്ട്ര മത്സരാര്ഥികളും പങ്കെടുക്കുന്ന ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ ഡിസംബര്‍ അവസാന വാരം ബാംഗ്ലൂര്‍ എസ് വ്യാസ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുതിര്‍ന്നവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാമെന്നും പറഞ്ഞു.
പുരുഷ-വനിത വിഭാഗത്തില്‍ സബ് ജൂനിയര്‍ (10-14 വയസ്), ജൂനിയര്‍ (15-24 വയസ്),സീനിയര്‍ (25-34 വയസ്), അഡല്‍റ്റ്സ് (35 വയസിനുമുകളില്‍) എന്നീ വിഭാഗങ്ങളിലായി ഗ്രൂപ്പ് മത്സരങ്ങളാണ് നടക്കുക. നാല് മുതല്‍ എട്ട് വരെ അംഗങ്ങള്‍ ഒരു ഗ്രൂപ്പില്‍ ഉണ്ടാവണം. ഓരോ വിഭാഗത്തില്‍ നിന്നും വ്യക്തിഗത ചാമ്പ്യന്മാരെയും തെെരഞ്ഞെടുക്കാം. ബന്ധപ്പെടുക- www.pa-tanjaliyogacetnre.com. ഫോണ്‍- 0484-2538001, 9496332085, 9526262628.
വാര്‍ത്താസമ്മേളനത്തില്‍ പതഞ്ജലി യോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രസിഡന്റ് കൈതപ്രം വാസുദേവന്‍ നമ്പൂതിരി, സെക്രട്ടറി ടി. മനോജ്, ഡൊമനിക് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: