കൊച്ചി: പരമ്പരാഗത കൈവേലക്കാര്‍ക്ക് ബിജെപി സര്‍ക്കാര്‍ ചെയ്തുവരുന്ന സഹായങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് ആര്‍ട്ടിസാന്‍സ് വെല്‍ഫെയര്‍ ഓര്ഗനൈസേഷന്. വി. വിശ്വനാഥന് ആചാരിയുടെ നേതൃത്വത്തില്‍ ആര്‍ട്ടിസാന്‍സുകളെ സംഘടിപ്പിച്ച് ആര്‍ട്ടിസാന്‍സ് വെല്‍ഫെയര്‍ ഓര്ഗനൈസേഷന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് യുപിഎ, മറ്റു സ്വതന്ത്ര സര്‍ക്കാരുകള്‍ എന്നിവരുടെ പിന്തുണ കിട്ടിയിട്ടില്ലെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതോടെ ഭാരതീയ ജനതാ പാര്‍ട്ടി ആര്‍ട്ടിസാന്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ ആവശ്യങ്ങളെ പരിഗണിച്ചുവെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ദേശീയ അധ്യക്ഷ്യന്‍ ആര്‍ട്ടിസാന്‍സ് വെല്‍ഫെയര്‍ ഓര്ഗനൈസേഷന് വി.വിശ്വനാഥന് ആചാരി, ബിജെപി ജില്ലാ കമ്മിറ്റിയംഗം സി.ജി. രാജഗോപാലല്, ആര്‍ട്ടിസാന്‍സ് വെല്‍ഫെയര്‍ ഓര്ഗനൈസേഷന് സംസ്ഥാന സെക്രട്ടറി കെ.സി. മോഹനന്, കേന്ദ്രകമ്മിറ്റിയംഗം കെ. സുധാകരന്, വി. മുരളീധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: