വൈക്കം: ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ച ഷാപ്പുകള്‍ അടച്ചുപൂട്ടിച്ചു. നിബന്ധനകള്‍ ലംഘിച്ച് രാവിലെ 9നുമുമ്പ് തുറന്ന ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. വൈക്കം ഗ്രൂപ്പിലെ അഞ്ചുഷാപ്പുകളാണ് അടച്ചുപൂട്ടിയത്. കള്ളുഷാപ്പുകള്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.
കഴിഞ്ഞ ആഴ്ച വൈക്കം എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വൈക്കം കിഴക്കേമുറി കള്ളുഷാപ്പ് രാവിലെ 9നുമുമ്പ് തുറന്നു പ്രവര്‍ത്തിക്കുന്നതായി ബോദ്ധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഈ ഗ്രൂപ്പില്‍പ്പെട്ട വൈക്കം, വടക്കേമുറി, ഇരുമ്പൂഴിക്കര, കണയംതോട്, കാശയില് ഓളിയില്‍ എന്നീ അഞ്ചുഷാപ്പുകളുടെ ലൈസന്‍സ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തു.
ഗ്രൂപ്പടിസ്ഥാനത്തിലാണ് കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. നിബന്ധന ലംഘിച്ച് കച്ചവടം നടത്തിയതിന് സൈലന്സിസാകളായ മൂന്നു പേര്‍ക്കെതിരെയും വില്പനക്കാരായ രണ്ടുപേര്‍ക്കെതിരെയും കേസെടുത്തു.
ജില്ലയിലെ പത്തോളം കള്ളുഷാപ്പുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കടുത്തുരുത്തി, ചങ്ങനാശേരി, എരുമേലി, പാലാ, കോട്ടയം, ഏറ്റുമാനൂര്‍ റേഞ്ചുകളില്‍പ്പെട്ട ഷാപ്പുകള്‍ക്കെതിരെയും എക്സൈസ് വകുപ്പ് നടപടിയെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: