എരുമേലി: സ്വന്തം ചിത്രം ആലേഖനം ചെയ്തുള്ള ‘മൈ സ്റ്റാമ്പ്’ പദ്ധതി എരുമേലി പോസ്റ്റാഫീസില്‍ ഉദ്ഘാടനം ചെയ്തു. ഏതൊരു സാധാരണ പൗരനും സ്വന്തം ചിത്രംവച്ചുള്ള സ്റ്റാമ്പുകള്‍ എടുക്കാന്‍ കഴിയുന്ന തരത്തില്‍ ചെലവും മിതമായി ക്രമീകരിച്ചിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.
എരുമേലി പോസ്റ്റാഫീസില്‍ നടന്ന ചടങ്ങില്‍ ആദ്യചിത്രം പതിച്ച സ്റ്റാമ്പ് ചാത്തന്‍തറ സ്വദേശിനി കെ.എന്‍. പൊന്നമ്മയ്ക്ക് നല്കി പോസ്റ്റ്മാസ്റ്റര്‍ കെവീന നിര്‍വ്വഹിച്ചു. ചടങ്ങില്വ്യാപാരി വ്യവസായി എരുമേലി യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാന്, പോസ്റ്റല്‍ വകുപ്പിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: