കുമരകം: കുമരകം ചന്തത്തോട് ഭാഗത്തെ സംരക്ഷണ ഭിത്തികള്‍ ബലപ്പെടുത്താന്‍ ആരംഭിച്ചു. കാലപ്പഴക്കംമൂലം തിട്ടകള്‍ ഇടിഞ്ഞ് ദുര്‍ബലമായ റോഡിനോട് ചേര്‍ന്നാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പൊതുവെ വീതി കുറഞ്ഞ ഈ ഭാഗത്തുകൂടി നിരവധി വാഹനങ്ങളാണ് ദിവസവും സഞ്ചരിക്കുന്നത്.
വീതി കുറവായതിനാല്‍ നിരവധി അപകടങ്ങളും ഇവിടെ പതിവാണ്. വാഹനങ്ങള്‍ക്ക് സുരക്ഷിതത്വം കിട്ടണമെങ്കില്‍ താഴത്തങ്ങാടി ഭാഗത്തേതുപോലെ സംരക്ഷണഭിത്തിക്ക് ഉയരം കൂട്ടി ബലവത്താക്കണം. മറുവശത്തെ കടകള്‍ പൊളിച്ചുനീക്കി റോഡിനു വീതി കൂട്ടാനുള്ള നടപടിയും നടക്കുന്നുണ്ട്. ഇതോടെ തോടിനോടുചേര്‍ന്നുള്ള ഭാഗം രണ്ടടി ഉയരത്തിലെങ്കിലും ബലപ്പെടുത്തി ഭിത്തി കെട്ടിയില്ലെങ്കില്‍ അപകടസാദ്ധ്യത ഏറും.
ടൂറിസ്റ്റു മേഖലയായതിനാല്‍ ഇപ്പോള്‍ കെട്ടുന്ന ഭാഗങ്ങള്‍ ഉയരംകൂട്ടി വഴിവിളക്കുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: