പൊന്‍കുന്നം: ചെറുവള്ളി എസ്റ്റേറ്റിലെ ഗുണ്ടാസംഘത്തെ അമര്‍ച്ച ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ഹരിലാല്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കമ്പിലയത്തില് താമസിക്കുന്ന വിനീഷിനെ മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയും ജാതിപ്പേര് പറഞ്ഞ് അവഹേളിക്കുകയും ചെയ്തവരെ അറസ്റ്റു ചെയ്ത് പട്ടികജാതി സംരക്ഷണ നിയമപ്രകാരം കേസെടുക്കണം. എസ്റ്റേറ്റ് മാനേജ്മെന്റിന്റെ ഒത്താശയോടെയാണ് അതിക്രമങ്ങള്‍ നടക്കുന്നത്. ഹൈന്ദവ സമൂഹത്തിന്റെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ രംഗത്തുവരുന്നവരെ ഗുണ്ടകെല ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഒതുക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഹരിലാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: