മാന്നാര്‍: മാന്നാറില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. രോഗബാധിതനായ ഗൃഹനാഥന് ഉള്‍പ്പെടെ വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കുരട്ടിക്കാട് പോച്ചയില്‍ ശിവനാചാരി, കടപ്ര പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പരുമല കടവില്പടവില് ജോയി ഫിലിപ്പോസ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഞായറാഴ്ച രാവിലെ സമീപത്തുനിന്നിരുന്ന ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീണാണ് ശിവനാചാരിയുടെ വീട് തകര്‍ന്നത്.
ഷീറ്റുമേഞ്ഞ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. അസുഖബാധിതനായി കിടപ്പിലായ ശിവനാചാരി, ഭാര്യ അമ്മിണിയമ്മാള്‍, മകന് സുരേഷ് എന്നിവരായിരുന്നു ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചു. പരുമല ഫിഷര്‍മെന്‍ കോളനിയി ഇരുപത് വര്‍ഷം മുന്‍പ് ഫിഷറീസ് വകുപ്പ് നിര്‍മ്മിച്ച് നല്കിയ ജോയി ഫിലിപ്പോസിന്റെ വീടാണ് തകര്‍ന്നത്. വീടിനുള്ളില്‍ ഉണ്ടായിരുന്ന ജോയിയുടെ ഭാര്യ ആനി, മകള്‍ ജാനറ്റ്മേരി, അയല്‍വാസി ഷേര്‍ളി എന്നിവര്‍ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപെട്ടു. വീടിന്റെ മുകള്‍ ഭാഗം പൂര്‍ണമായും നിലം പൊത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: