ഹരിപ്പാട്: വില്‍പ്പനയ്ക്കായി കൊടുത്ത ലോട്ടറിയുടെ വില ചോദിച്ചതിന് മുച്ചക്രവാഹനം തടഞ്ഞുനിര്‍ത്തി വികലാംഗനായ ലോട്ടറി വില്‍പ്പനക്കാരനെ മര്‍ദ്ദിച്ചു. ചേപ്പാട് കോമത്തയ്യത്ത് അജികുമാര്‍ (41) മര്‍ദ്ദനമേറ്റ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നങ്ങ്യാര്‍കുളങ്ങര സ്വദേശി പ്രസന്നകുമാറിനെതിരെ കരീലക്കുളങ്ങര പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് നങ്ങ്യാര്‍കുളങ്ങര കവലയ്ക്ക് കിഴക്ക് ഭാഗത്ത് അജികുമാറിന് മര്‍ദ്ദനമേറ്റത്. പത്തുദിവസം മുമ്പാണ് ഇയാള്‍ പ്രസന്നകുമാറിന് 360 രൂപയുടെ ലോട്ടറി നല്‍കിയത്. ഇതിന്റെ തുക ചോദിച്ചതിനെ തുടര്‍ന്നാണ് അജികുമാറിനെ മര്‍ദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: