ചേര്‍ത്തല: താലൂക്ക് ആശുപത്രിയിലെ ട്രോമാകെയര്‍ യൂണിറ്റ് വാഹനാപകടത്തില്‍ പെട്ടുവരുന്നവര്ക്ക് അടിയന്തിരമായി തുറന്നുകൊടുക്കുമെന്ന് ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍. തുറവൂര്‍ തിരുമല ഭാഗം ശംഭു ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശംഭു അനുസ്മരണ ദിനാചരണം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അവര്‍. ദേശീയ നിലവാരമുള്ള ആശുപത്രിയിലെ രക്തബാങ്കും, അള്‍ട്രാ സ്കാനും, ട്രോമാകെയര്‍ യൂണീറ്റും പ്രവര്‍ത്തിക്കാത്തത് ശ്രദ്ധയില്‍ പെടുത്തിയ അദ്ധ്യക്ഷന്‍ നല്കിയ മറുപടിയിലാണ് ട്രോമാകെയര്‍ യൂണീറ്റ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും എന്ന് ഉറപ്പ് നല്‍കിയത്. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവര്ത്തകന് വി. സോജകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മാധവ ബാലസുബ്രഹ്മണ്യം, ജെ.ജി. പൈ, രാജന് കളത്തിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: