ടെഹ്റാന്: തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മുന്‍ ഇന്റലിജന്‍സ് ഓഫീസറെ കുത്തിക്കൊന്ന കേസില്‍ ഇറാനിലെ റെയ്ഹാന ജബ്ബാറിയെ ഇറാന് തൂക്കിലേറ്റി. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെല്ലാം തള്ളിയാണ് യുവതിയെ വധിച്ചത്. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വധശിക്ഷ നീട്ടിവെച്ചിരുന്നത്.
മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് മൊര്‍ത്താസ അബ്ദുലാലി സര്ബന്തിയെ വധിച്ച കുറ്റത്തിനായിരുന്നു വധശിക്ഷ. 2007ലായിരുന്നു സംഭവം. ഇന്റീരിയര്‍ ഡിസൈനറായ ജബ്ബാറിയെ മൊര്‍ത്താസ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ കത്തിയെടുത്ത് കൊല്ലുകയായിരുന്നു.ഓഫീസ് റീഡിസൈന്‍ ചെയ്യണമെന്നു പറഞ്ഞ് വിളിച്ചുവരുത്തിയാണ് മാനഭംഗത്തിന് മുതിര്‍ന്നത്. ഇറാനില്‍ ഈ വര്‍ഷം 250 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: