കാക്കനാട്: എംജി സര്‍വകലാശാലയില്‍ നിന്നും രണ്ട് വര്‍ഷം മുന്‍പ് പഠിച്ചിറങ്ങിയവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കാതെ അധികൃതര്‍ അനാസ്ഥ കാട്ടുന്നു. ഇതുമൂലം ബിഎഡ് കോഴ്സ് ഉള്‍പ്പെടെ പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നതായി പരാതി. അഴിമതിയും കസേരകളിയും മുഖമുദ്രയാക്കിയ കോട്ടയം ആസ്ഥാനമായ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും പഠിച്ചിറങ്ങിയ നൂറ് കണക്കിന് കുട്ടികള്‍ക്കാണ് ഈ ഗതികേടുണ്ടായിരിക്കുന്നത്.
ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പുതിയൊരു കോഴ്സിനു ചേരാനോ ജോലിക്ക് കയറാനോ കഴിയാതെ ഇവര്‍ ബുദ്ധിമുട്ടുകയാണ്. പുനര്‍ മൂല്യനിര്‍ണയവും പരീക്ഷാ ഫല പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും എന്ന് നടത്തുമെന്ന് അധികൃതര്‍ പറഞ്ഞിട്ടില്ല. ഫല പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും വൈകുന്നത് പരിഹരിക്കാന്‍ ഹോളോഗ്രാം പതിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കാന് കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകലാശാലാ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഇത് നടപ്പാക്കുക.
കൂടാതെ മാര്ക്ക്ലിസ്റ്റുകളില് മുംബൈ സര്‍വകലാശാലയുടെ മാതൃകയില്‍ വിദ്യാര്‍ഥികളുടെ ഫോട്ടോ ഉള്‍പ്പെടുത്താനും തീരുമാനമെടുത്തു. എന്നാല്‍ ഇതേ വരെ നല്‍കാതിരുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്ന് നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: