ആലപ്പുഴ: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ കുട്ടനാട്ടില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത് നേതാക്കളുടെ അഴിമതിയും അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളും. പുളിങ്കുന്ന് എല്‍സിക്ക് കീഴിലുള്ള ബഹുഭൂരിപക്ഷം സമ്മേളനങ്ങളിലും നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അണികള്‍ ആഞ്ഞടിക്കുകയായിരുന്നു. വിഎസ് പക്ഷക്കാരായി അറിയപ്പെടുന്ന ഒരു ഏരിയ കമ്മറ്റി അംഗത്തിനെതിരെയും മണ്ണ് കടത്തിയതിന് വിജിലന്‍സ് കേസ് നേരിടുന്ന ഗ്രാമപഞ്ചായത്ത് ഭാരവാഹിക്കുമെതിരെയുമാണ് പ്രധാനമായും രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. 20 ബ്രാഞ്ച് കമ്മറ്റികളില്‍ 17 എണ്ണത്തിലും ഇവര്‍ക്കെതിരെ നിശിത വിമര്‍ശനമാണ് ഉയര്‍ന്നത്.
ഏരിയ കമ്മറ്റി അംഗം പാര്‍ട്ടിയെയും സഖാക്കളെയും വിറ്റ് കാശുണ്ടാക്കുകയാണെന്നാണ് പ്രധാന ആരോപണം. പുളിങ്കുന്ന് ആശുപത്രിക്ക് സമീപത്തെയും വേണാട്ടുകാട് പാലത്തിന്റെയും നിര്‍മ്മാണത്തിന്റെ മറവില്‍ ഈ നേതാവ് ലക്ഷങ്ങളാണത്രെ കൈവശപ്പെടുത്തിയത്. അമേരിക്കയില്‍ ജോലി ചെയ്യുന്ന ആളുടെ കുടുംബത്തില്‍ നിന്ന് പാലം നിര്‍മ്മാണത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ നേതാവ് വാങ്ങിയതായും ആരോപണമുയര്‍ന്നു. എന്‍സിപി ജില്ലാ നേതാവും പുളിങ്കുന്ന് സ്വദേശിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലും നേതാവും ഇടനിലക്കാരനായി നിന്ന് പണം വാങ്ങിയത്രെ. ചങ്ങനാശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസിലായിരുന്നു പണമിടപാടെന്നും സഖാക്കള്‍ ആരോപിക്കുന്നു. പഞ്ചായത്ത് ജീവനക്കാരെ മര്‍ദ്ദിച്ചതിന് രണ്ട് ക്രിമിനല്‍ കേസുകളാണ് പഞ്ചായത്ത് ഭാരവാഹിയായ നേതാവ് നേരിടുന്നത്. പഞ്ചായത്തിന്റെ പഴയ കെട്ടിടം പൊളിച്ചുവിറ്റ വകയില്‍ മണ്ണ് മറിച്ചുവിറ്റതിന് ഇയാള്‍ക്കെതിരെ വിജിലന്‍സ് കേസും നിലവിലുണ്ട്.
സ്ത്രീ വിഷയത്തിലും ഇയാള്‍ക്കെതിരെ നേരത്തെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഏരിയ നേതൃത്വവുമായുള്ള അടുപ്പമാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാതെ സംരക്ഷിക്കാന്‍ കാരണം. ഹിന്ദു മതത്തില്‍പ്പെട്ട സഖാക്കളുടെ വീടുകളില്‍ ഗണപതിഹോമം അടക്കമുള്ള ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നേതൃത്വം പക്ഷേ ഇവര്‍ പള്ളിയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പരസ്യമായി പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്. കുട്ടനാട്ടില്‍ പാര്‍ട്ടി നേതൃത്വം ഒരു വിഭാഗത്തിന് മാത്രമായി ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ അണികളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: