ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഞായറാഴ്ച. ഒക്ടോബര്‍ അഞ്ചിനു നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഞായറാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.
രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ ആദ്യ സര്‍വെകളില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും പ്രചാരണം ചൂടുപിടിച്ചതോടെ ദില്‍മ മുന്‍തൂക്കം നേടുകയായിരുന്നു.
തെരുവു പ്രചാരണങ്ങളേക്കാള്‍ ടെലിവിഷന്‍ സംവാദങ്ങളാണ് രണ്ടാം ഘട്ട പ്രചാരണത്തെ ചൂടുപിടിപ്പിച്ചത്. ബ്രസീലിലെ ആദ്യ വനിതാ പ്രസിഡന്റായ ദില്‍മയുടെ സാമ്പത്തിക നയങ്ങളിലെ പിഴവാണ് പ്രചാരണത്തിലുട നീളം ഏസിയോ നെവസ് ചൂണ്ടിക്കാട്ടിയത്.നിലവിലെ പ്രസിഡന്റും വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവുമായ ദില്‍മ റൂസഫ് വ്യക്തമായ മേല്‍ക്കൈ നേടിയതായാണ് അഭിപ്രായ സര്‍വേകള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: