ബൊമാക്കോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ എബോള സ്ഥീരീകരിച്ചു.രോഗം ബാധിച്ച് രണ്ടുവയസുകാരി മരണത്തിനു കീഴടങ്ങിയതായി റിപ്പോര്‍ട്ട് കെയിസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി വെള്ളിയാഴ്ചയാണ് മരിച്ചത്. കുട്ടിയുമായി അടുത്തിടപഴകിയ നിരവധിപേര്‍ക്ക് എബോള ബാധിച്ചതായി ആശങ്കയിലാണ് അധികൃതര്‍.
ഗിനിയില്‍ നിന്ന് ബസിലാണ് കുട്ടിയെ മാലിയിലേക്ക് കൊണ്ടുവന്നത്. നൂറുലേറെ കിലോമീറ്റര്‍ യാത്രചെയ്ത് വല്യമ്മയാണ് കുട്ടിയെ കെയ്സിലേക്ക് എത്തിച്ചത്. ഇവരുള്‍പ്പെടെ 43 പേര് നിരീക്ഷണത്തിലാണന്ന് മാലി അധികൃതര്‍ അറിയിച്ചു. കുട്ടിയും കുടുംബവും ഗിനിയിലായിരുന്നു. കഴിഞ്ഞ ആഴ്ച കുട്ടിയുടെ അമ്മ ഗിനിയയില്‍ മരിച്ചു. ഇതേതുടര്‍ന്നാണ് കുട്ടിയെ ബന്ധുക്കള്‍ മാലിയിലേക്ക് കൊണ്ടുവന്നത്.
പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ സിയറലിയോണ്‍, ഗിനി, തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 4900 പേര് മരിച്ചെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: