ഹരിപ്പാട്: പേവിഷ ബാധയേറ്റ് കാര്‍ത്തികപ്പള്ളി മുഴങ്ങോടി വീട്ടില്‍ ഫാത്തിമയുടെ പൂര്‍ണ ഗര്‍ഭിണിയായ പശു ചത്തു. വെള്ളയാഴ്ച ഉച്ചയോടെയാണ് സംഭവം. തൊഴുത്തില്‍ നിന്ന പശു പെട്ടന്ന് അക്രമാസക്തമായി. കയര്‍ പൊട്ടിച്ച് പുറത്തേക്ക് വന്ന പശു വീടിന് വെളിയില്‍ നിന്നവരെ കുത്തുവാന്‍ ശ്രമിച്ചു. സമീപവാസികള്‍ ചേര്‍ന്ന് പിടിച്ചുകെട്ടി. കാര്‍ത്തികപ്പള്ളിയിലെ മൃഗാശുപത്രിയില്‍ വിവരമറിയിച്ചു. ഡോക്ടര്‍ എത്തി നടത്തിയ പരിശോധനയില്‍ പേവിഷ ബാധയാണെന്ന് കണ്ടെത്തി. പോലീസിന്റെ സഹായത്തോടെ വെടിവച്ച് കൊല്ലുവാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. വീട്ടുകാര്‍ പൊലീസിനെ വിവരം അറിയക്കാനുള്ള തയ്യാറെടുപ്പിനിടെ പശു കുഴഞ്ഞു വീണ് ചാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: