പുന്നപ്ര: പുന്നപ്ര-വയലാര്‍ വാര്‍ഷികാചരണത്തിന്റെ ഭാഗമായി പുന്നപ്രയില്‍ നടന്ന പരിപാടികളില്‍ പാര്‍ട്ടി അണികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കുറഞ്ഞത് സിപിഎമ്മില്‍ പുതിയ വിവാദത്തിന് തുടക്കമിട്ടു. വി.എസ്. അച്യുതാനന്ദന് പങ്കെടുത്ത പൊതുസമ്മേളനത്തില്‍ പോലും പാര്‍ട്ടി അണികളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പല പരിപാടികളിലും ഇതുതന്നെയായിരുന്നു അവസ്ഥ. നാടിളക്കി വന്‍ പ്രചാരണ കോലാഹലങ്ങള്‍ നടത്തുന്ന മുന്‍കാല പതിവും ഇത്തവണ ലംഘിക്കപ്പെട്ടു. രക്തസാക്ഷി വാരാചരണത്തിന്റെ പേരില്‍ പിരിക്കുന്ന പണത്തിന്റെ കണക്കുകളെ ചൊല്ലി സിപിഎമ്മും സിപിഐയുമായി കടുത്ത ഭിന്നത നിലനില്‍ക്കെയാണ് പരിപാടികളില്‍ അണികളുടെ പങ്കാളിത്തം വളരെ കുറഞ്ഞത്.
പറവൂര്‍ പനയകുളങ്ങര സ്കൂള്‍ ജങ്ഷനില്‍ പോലും ഇത്തവണ കൊടിതോരണങ്ങള്‍ ഉയര്ന്നില്ലായെന്നതും ശ്രദ്ധിക്കപ്പെട്ടു. വിഎസ് അനുകൂലികള്‍ പൊതുവെ സജീവമല്ലായിരുന്നുവെന്നതും ചര്‍ച്ചയായിട്ടുണ്ട്. സിപിഎമ്മിന്റെ കോട്ടകളെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പുന്നപ്രയിലെ പല പ്രദേശങ്ങളിലെയും പ്രവര്‍ത്തകരും അനുഭാവികളും വാരാചരണ പരിപാടികളോട് സഹകരിക്കാതിരുന്നത് പാര്‍ട്ടിയെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. സിപിഎം നയിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതികളും നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളുമാണ് സ്വന്തം അണികള്‍ തന്നെ പാര്‍ട്ടിയുടെ ഏറ്റവും പ്രധാന പരിപാടികള്‍ ബഹിഷ്ക്കരിക്കാന്‍ കാരണം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പുന്നപ്രയില്‍ വന്‍ മാറ്റത്തിന് ഇടയാക്കുന്നതിന്റെ സൂചനയാണിതെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: