ലണ്ടന്‍: എലിസബത്ത് രാജ്ഞി 88 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ആദ്യമായി ഒരു ട്വീറ്റ് ചെയ്തു. ഒരു സയന്‍സ് മ്യൂസിയത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന്റെ സന്തോഷം അറിയിച്ചായിരുന്നു രാജകീയമായ ആദ്യ ട്വീറ്റ്.
ബ്രിട്ടീഷ് മൊണാര്‍ക്കിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുമായിരുന്നു രാഞ്ജി ട്വീറ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കം പതിനായിരം റിട്വീറ്റുകളും വന്നിട്ടുണ്ട്.
സാധാരണയായി രാജകുടുംബത്തിലെ അംഗങ്ങളാരും തന്നെ ട്വീറ്റ് ചെയ്യാറില്ല. അതെല്ലാം അവരുടെ ഔദ്യോഗികവക്താക്കള്‍ വഴിയാകും ട്വീറ്റ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: