കുട്ടനാട്: ചതുര്‍ത്ഥ്യാകരി ഗവ. യുപി സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നതിനായി എത്തിച്ച അരിയില്‍ പുഴുവും മാലിന്യങ്ങളും. ഇതേത്തുടര്‍ന്ന് വള്ളത്തില്‍ കടവിലെത്തിച്ച അരി നാട്ടുകാര്‍ സിവില്‍ സപ്ലൈസ് ഓഫീസിലേക്ക് തിരിച്ചയച്ചു. നെടുമുടിയിലെ സിവില്‍ സപ്ലൈസ് ഓഫീസില്‍ നിന്നാണ് മങ്കൊമ്പ് ഉപജില്ലയിലെ വിദ്യാലയങ്ങളിലേക്ക് അരി വിതരണം ചെയ്യുന്നത്. നേരത്തെയും ഇവിടെ നിന്നും വിതരണം ചെയ്ത അരിയില്‍ പുഴുക്കളുള്ളതായി പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വ്യാഴാഴ്ച അരി എത്തിച്ചപ്പോള്‍ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് പരിശോധിച്ച് തിരിച്ചയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: