ആലപ്പുഴ: അര്‍ത്തുങ്കല്‍ വില്ലേജ് നിലവില്‍ വന്നു. ചേര്‍ത്തല തെക്ക്, ചേര്‍ത്തല വടക്ക് പഞ്ചായത്തുകള്‍ വിഭജിച്ചാണ് അര്‍ത്തുങ്കല്‍ വില്ലേജിനു രൂപം കൊടുത്തിട്ടുള്ളത്. വില്ലേജിന്റെ ഉദ്ഘാടനം നവംബര്‍ 11ന് രാവിലെ 10ന് മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. പി. തിലോത്തമന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. അര്‍ത്തുങ്കല്‍ വില്ലേജ് ഓഫിസിന്റെ താല്‍ക്കാലിക പ്രവര്‍ത്തനങ്ങള്‍ അര്‍ത്തുങ്കല്‍ ബസിലിക്കയോടു ചേര്‍ന്നുള്ള പാരീഷ് ഹാളില്‍ ആരംഭിച്ചു. വില്ലേജ് ഓഫിസര്‍, സ്പെഷ്യല്‍ വില്ലേജ് ഓഫിസര്‍, വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് എന്നീ ഉദ്യോഗസ്ഥരെയും താല്ക്കാലികമായിനിയമിച്ചു. ചേര്‍ത്തല തെക്കു പഞ്ചായത്തിന്റെ 75 ശതമാനത്തോളം പ്രദേശങ്ങളും വടക്കു പഞ്ചായത്തിന്റെ ഏതാനും ഭാഗങ്ങളും ഉള്‍പ്പെടെ, തെക്ക് തിരുവിഴ മുതല്‍ വടക്ക് തൈക്കല്‍ വരെയുള്ള പ്രദേശങ്ങള്‍ അര്‍ത്തുങ്കല്‍ വില്ലേജിന്റെ പരിധിയില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: