ആലപ്പുഴ: കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സ് തുക അനുവദിക്കുന്നതില്‍ കൃഷിവകുപ്പ് വീഴ്ച വരുത്തുന്നതായി പരാതി. കനത്ത കാറ്റിലും മഴയിലും വാഴയടക്കമുള്ള കരകൃഷികള്‍ നശിച്ചതായി കൃഷി ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് സാക്ഷ്യപ്പെടുത്തിയിട്ടും ഇന്‍ഷ്വറന്‍സ് പരിരക്ഷ പ്രകാരം തുക അനുവദിക്കുന്നില്ല. നാലും അഞ്ചും മാസമായിട്ടും അപേക്ഷകള്‍ പരിഗണിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ആലപ്പുഴ തത്തംപള്ളി മലയില്‍ വീട്ടില്‍ കോര മാത്യു കഴിഞ്ഞ ജനുവരി 400 വാഴകള്‍ക്ക് ഇന്‍ഷ്വര്‍ ചെയ്തിരുന്നു. കാറ്റും മഴയും മൂലം ഏപ്രില്‍, ജൂണ്‍ മാസങ്ങളിലായി 125 ഓളം വാഴകള്‍ മറിഞ്ഞുവീണു. ഇതുസംബന്ധിച്ച് യഥാസമയം പരാതി നല്‍കിയിട്ടും ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: