മുഹമ്മ: പൊന്നാട്-മുഹമ്മ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുടെ എണ്ണം കുറച്ചതില്‍ വ്യാപക പ്രതിഷേധം. കെഎസ്ആര്‍ടിസി പൊന്നാടിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പാസഞ്ചേഴ്സ് അസോസിയേഷന് രൂപീകരിച്ച് സമരത്തിന്. ആരംഭകാലം മുതല്‍ ഉച്ചയ്ക്ക് രണ്ടിനും രാത്രി ഏഴിന് ശേഷവുമുണ്ടായിരുന്ന സര്‍വീസാണ് നിര്‍ത്തലാക്കിയത്. യാത്രക്കാര്‍ കുറവാണെന്ന കാര്യം പറഞ്ഞാണ് ഈ സര്‍വീസുകള്‍ ഏതാനും ദിവസങ്ങളായി മുടക്കിയത്.
നേരത്തെ ചേര്‍ത്തല, തണ്ണീര്‍മുക്കം തുടങ്ങിയ വടക്കന്‍ പ്രദേശത്തേക്കും ഹരിപ്പാട്, ആറാട്ടുപുഴ, തകഴി, ഴണ്ടാനം മെഡിക്കല്‍ കോളേജ് തുടങ്ങിയ തെക്കന്‍ പ്രദേശങ്ങളിലേക്കും പൊന്നാട് വഴി കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടായിരുന്നു. പലവിധ കാരണങ്ങള്‍ പറഞ്ഞ് ഈ സര്‍വീസുകള്‍ നിര്‍ത്തലാക്കി. നിലവില്‍ രാവിലെ 7.30, 8.10, 9.30 സമയങ്ങളില്‍ രാവിലെയും ഉച്ചയ്ക്ക് ശേഷം ആലപ്പുഴയില്‍ നിന്ന് വൈകിട്ട് 4.40ന് മുഹമ്മയ്ക്കും 5.40ന് തണ്ണീര്മുക്കത്തേക്കുമുള്ള സര്‍വീസാണ് നടക്കുന്നത്. ഈ രണ്ട് സര്‍വീസുകളും തിരിച്ചുവരുന്നത് പൊന്നാട് വഴിയല്ല. ആലപ്പുഴ-തണ്ണീര്‍മുക്കം റോഡിലൂടെ വഴിമാറി ഓടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: