കാനഡയിലെ ഒട്ടാവയില്‍ പാര്‍ലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം. യുദ്ധസ്മാരകത്തിനു മുന്നിലായിരുന്നു വെടിവയ്പ്പ്. അക്രമി പാര്‍ലമെന്റിനകത്തേക്ക് മുപ്പത് തവണ വെടിവെച്ചു. ആക്രമണത്തില്‍ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു.വെടിയുതിര്‍ത്ത ശേഷം പാര്‍ലമെന്റ് ഹില്ലിലേക്ക് കടന്ന അക്രമിക്കായി സുരക്ഷാ സേന തിരച്ചില്‍ തുടങ്ങി.
സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കു മുന്നിലേക്ക് തോക്കുമായി ഓടിവന്ന ഒരാളാണ് വെടിവയ്പ്പ് നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെടിവയ്പ്പിനെ തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരത്തിലുള്ളവരെയെല്ലാം പോലീസ് ഒഴിപ്പിച്ചു.ആക്രമണത്തെ തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരം അടച്ചിട്ടു. മന്ദിരത്തിനു ചുറ്റും പോലീസ് പരിശോധന നടത്തുന്നു. പരുക്കേറ്റ സൈനികനെ ആശുപത്രിയിലേക്കു മാറ്റി.
പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ സുരക്ഷിതനാണെന്നും അദ്ദേഹം പാര്‍ലമെന്റ് മന്ദിരത്തിലില്ലെന്നും അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: