ന്യൂയോര്‍ക്ക്: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഭാരതം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കില്‍ അടുത്തിടെ നടന്ന യുഎന്‍ ജനറല്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ 162 വോട്ടുകള്‍ നേടിയാണ് 2015 മുതല്‍ 2017 വരെ വീണ്ടും യുഎന്‍എച്ച്ആര്‍സിയില്‍ തുടരാന്‍ ഭാരതം അവസരം നേടിയത്.
ഏഷ്യ-പസഫിക് വിഭാഗത്തിലെ രാജ്യങ്ങള്‍ക്കായുള്ള നാല സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യോനേഷ്യ, ബംഗ്ലാദേശ്, ഖത്തര്‍, തായ്ലന്ഡ്, കുവൈത്ത്, കംബോഡിയ, ഫിലിപ്പീന്‍സ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളായിരുന്നു മല്സരപ്പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ ഭാരതത്തിന് പുറമേ ബംഗ്ലാദേശ്, ഖത്തര്‍, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളും അംഗത്വപട്ടികയില്‍ ഇടംനേടി.
യുഎന്‍എച്ച്ആര്‍സിയില്‍ വീണ്ടും അംഗത്വം നേടാന്‍ ഭാരതത്തിന് കഴിഞ്ഞതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രടകടിപ്പിച്ചു.
യുഎന്‍എച്ച്ആര്‍സിയിലെ 47-ാമത് അംഗമായ ഭാരതത്തിന്റെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 ന് കഴിയും. മൂന്നു വര്‍ഷമാണ് യുഎന്‍എച്ച്ആര്‍സിയിലെ അംഗത്വരാജ്യങ്ങളുടെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: