തൊടുപുഴ : നഗരത്തില്‍ ജ്യോതി സൂപ്പര്‍ ബസാറിന് സമീപമുള്ള ടാക്സി സ്റ്റാന്റില്‍ ഐ.എന്‍.റ്റി.യു.സി ക്രിമിനല്‍ സംഘം നടത്തിയ ആക്രമണത്തില്‍ ബിഎം.എസ് പ്രവര്ത്തകന് പരിക്ക്. അക്രമികള്‍ വാഹനവും തകര്‍ത്തു. ബിഎംഎസ് പ്രവര്‍ത്തകനും അശ്വതി ടാക്സി സ്റ്റാന്റിലെ ഡ്രൈവറുമായ അഖിലിനാണ് പരിക്കേറ്റത്. ഐ.എന്‍.റ്റി.യു.സി പ്രവര്‍ത്തകരായ മത്തന്‍, മജീദ്,രാജേഷ്കുമാര്‍, മോഹനന് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്.
കേസിലെ മുഖ്യ പ്രതിയായ മാത്തനാണ് സമാധാനപരിമായി മുന്നോട്ടുപോയിരുന്ന ടാക്സി സ്റ്റാന്റില്‍ പ്രശ്നങ്ങളുണ്ടാക്കിയത്. ഒന്നാമതായി ഇയാളുടെ വാഹനം സ്റ്റാന്റില്‍ കയറ്റിയിട്ട് ലോക്ക് ചെയ്ത് വീട്ടില്‍ പോകും. രാത്രിയാണ് ഇയാള്‍ ഇത്തരത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത്. രാവിലെ വൈകിയാണ് ഇയാള്‍ സ്റ്റാന്റിലെത്തുന്നത്.
സ്റ്റാന്റിലെത്തുന്ന സമയത്ത് മാത്രമേ വാഹനം ഒന്നാമതാക്കി പാര്‍ക്ക് ചെയ്യാവൂ എന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. ഇത് മാത്തന് അംഗീകരിക്കാതെ വന്നതോടെ ബിഎം.എസ് തൊടുപുഴ ഡിവൈ.എസ്.പിക്ക് പരാതി നല്കി. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഡിവൈ.എസ്.പി ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും മാത്തന് വഴങ്ങിയില്ല. തുടര്‍ന്ന് ആര്‍ടിഒയ്ക്ക് ബിഎംഎസ് പരാതി നല്കി. ആര്‍ടിഒ നടപടിക്കൊരുങ്ങിയപ്പോഴാണ് അക്രമികള്‍ ബിഎംഎസ് പ്രവര്‍ത്തകനെ ആക്രമിച്ചത്. അക്രമത്തില്‍ പ്രതിഷേധിച്ച് ബിഎംഎസ് തൊടുപുഴയില്‍ പ്രകടനം നടത്തി. ട്രാഫിക് എസ്.ഐയുടെ നിഷ്ക്രിയ നിലപാടാണ് അക്രമത്തിന് ഇടയായത്. നേതാക്കളായ എ.പി സഞ്ചു, കെ.ആര് വിജയന്,രാജേഷ് ബാബു, ഷാജി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: