ഇസ്ലാമബാദ്: അധികാരത്തില്‍ വന്നാല്‍ വീടും നാടും വിട്ട് പോകേണ്ടിവന്ന ഹിന്ദുക്കളെ മടക്കികൊണ്ട് വരുമെന്ന് പാക്കിസ്ഥാനിലെ പ്രതിപക്ഷ നേതാവ് ഇമ്രാന്ഖാന് പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളില്‍ അദ്ദേഹം ഹിന്ദുക്കളോട് മാപ്പ് പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്ലാമിനെതിരാണ്. ഇസ്ലാം നല്ല ആശയങ്ങളിലൂടെയാണ് ലോകമാകെ വളര്‍ന്നതെന്നും ബലപ്രയോഗത്തിലൂടെയല്ലായെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് രാജ്യത്തിന്റെ സ്ഥാപകനായ ജിന്നയുടെ സങ്കല്പം. ഹിന്ദുക്കളോടൊപ്പെ തന്റെ പാര്‍ട്ടി ദീവാലി ആഘോഷിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: