കൊച്ചി: നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനുസമീപമുള്ള ഭൂമി നഗരസഭ ചെയര്മാന് ആര്യാടന് ഷൗക്കത്ത് കൈയേറിയതായി പരാതി. കണ്ണാട്ടുവീട്ടില്‍ ഫാത്തിമ ബീവിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ എട്ടുസെന്റ് സ്ഥലമാണ് കൈയേറ്റം ചെയ്തത്. കൈയ്യേറിയ ഭൂമിയില്‍ ഗ്യാലറി നിര്‍മ്മിക്കാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയപ്പോഴാണ് കൈയേറ്റവിവരം ഭൂ ഉടമയറിയുന്നത്. ഇതിനെ എതിര്‍ത്ത തന്നെ സംഘാടകര്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് ഫാത്തിമ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഭൂമിയുടെ അതിരുനിര്ണ്ണയിക്കുന്നതിന് മഞ്ചേരി സെക്ഷന്‍ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫാത്തിമ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തിയപ്പോള്‍ ചില തല്പ്പരക്ഷികള് തടഞ്ഞു. തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിലമ്പൂര്‍ താലൂക്ക് സര്‍വ്വെയര്‍ ഭൂമി അളന്ന് കൈവശം ഉറപ്പു വരുത്താനും, ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ അതും തടഞ്ഞു.ഇതിനിടയില്‍ ആര്യാടന് ഷൗക്കത്ത് ഉടമസ്ഥയെ വീട്ടില്‍ വിളിച്ചു വരുത്തി ഭൂമി അദ്ദേഹത്തിന്റെ പേരിലാക്കിക്കൊടുക്കുവാനും ആവശ്യപ്പെട്ടു.
ഇത് വിസമ്മതിച്ച ഫാത്തിമ വീണ്ടും സ്ഥലം അളക്കാനെത്തിയപ്പോള്‍ ആര്യാടന് മുഹമ്മദിന്റെ അനിയായി തന്റെ നഗ്നമായ ചിത്രങ്ങള്‍ മൊബൈലില്‍ ഉണ്ടെന്നും അത് പ്രദര്‍ശിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, വി. എസ്. അച്യുതാനന്ദന് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമായില്ലെന്നും ഫാത്തിമ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: