കായംകുളം: യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. താമരക്കുളം കൊട്ടയ്ക്കാട്ടുശേരില് ഭാഗ്യോദയത്തില്‍ ഭാസ്ക്കരപിള്ളയുടെ മകന് മനുവിനെ (കണ്ണന്-24)യാണ് കഴിഞ്ഞ 16ന് വീടിന് സമീപമുള്ള അങ്കണവാടിയുടെ കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.
ബുദ്ധിമാന്ദ്യമുള്ള ഇയാള്‍ തിരുവനന്തപുരം നേമം മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായിരുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പാണ് അച്ഛന് ഭാസ്ക്കരപിള്ള മനുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. മനുവിന് പാരമ്പര്യമായി ലഭിച്ച സ്വത്തിനെ ചൊല്ലി ദിവസവും വീട്ടില്‍ വഴക്കുണ്ടാകുറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
മനുവിന്റെ സംസ്ക്കാരത്തിന് ശേഷം ഭാസ്ക്കരപിള്ളയെ മാവേലിക്കര റെയില്‍വേ ട്രാക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിലും ദുരൂഹത ഉണ്ട്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി നടപടിയെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: