ആലപ്പുഴ: നഗരത്തിലെ കനാല്‍ നവീകരണത്തിന്റെ പേരില്‍ വന്‍ അഴിമതി നടക്കുന്നതായി ഡിവൈഎഫ്ഐ അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റി ആരോപിച്ചു. ഏകദേശം 13 കോടി രൂപ ചെലവഴിച്ചാണ് പ്രധാന കനാലുകള്‍ ശുചീകരിക്കുന്നതടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരം ലഭിച്ചത്. കനാലുകളിലെ പോളകള്‍ നീക്കം ചെയ്ത് ചെളി മാറ്റി ശുദ്ധീകരിക്കുന്നതിന് ആറ് കോടിയുടെ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത് രേഖകളില്‍ നിന്നും വ്യക്തമാകുന്നു.
എന്നാല്‍ ഇതില്‍ ക്രമവിരുദ്ധമായി ചെളിവാരുന്നതിന്റെ മറവില്‍ നൂറുകണക്കിന് ലോഡ് മണ്ണ് യന്ത്രം ഉപയോഗിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. ചെളിവാരല്‍ നാമമാത്രമായാണ് നടക്കുന്നത്. പോളവാരി കനാല്‍ കരയില്‍ നിക്ഷേപിക്കുന്ന അവസ്ഥയാണ്. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോ വര്‍ക്ക് ചെയ്യുന്നതെന്നാണ് പ്രചരിപ്പിക്കുന്നത്.എന്നാല്‍ ഡിസിസി പ്രസിഡന്റിന്റെ ഏറ്റവുമടുത്ത ബന്ധുവിന്റെ പേരില്‍ സബ് കോണ്‍ട്രാക്ട് നല്‍കിയാണ് ലക്ഷങ്ങളുടെ തട്ടിപ്പ് ഉന്നത ഭരണാധികാരികളുടെ അനുമതിയോടെ ആലപ്പുഴയില്‍ നടക്കുന്നതെന്നും ബ്ലോക്ക് പ്രസിഡന്റ് എ.പി. സോണയും സെക്രട്ടറി എസ്. അനിലും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: