കൊച്ചി: ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സമന്വയത്തിലൂടെ കൊച്ചി സര്‍വ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് തന്റെ സ്വപ്നമെന്ന് സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി അധികാരമേറ്റ ഡോ. ജെ. ലത പറഞ്ഞു. ആ സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള സമര്‍പ്പണം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അവര്‍ വ്യക്തമാക്കി.
സര്‍വകലാശാലയുടെ 13-ാമത്തെ വൈസ് ചാന്‍സലറായി അധികാരമേറ്റശേഷം സര്‍വകലാശാല ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡോ. ലത.
സര്‍വകലാശാലയിലെ ഗവേഷണ മികവ് വര്‍ധിപ്പിക്കുമെന്നും അതുവഴി ദൂരദേശങ്ങളില്‍നിന്നുപോലും ഗവേഷകര്‍ അന്വേഷിച്ചെത്തുന്ന സാഹചര്യം ഒരുക്കുമെന്നും അവര്‍ പറഞ്ഞു.
സര്‍വകലാശാലയിലെ വിവിധ സെന്ററുകളെ പുനരുജ്ജീവിപ്പിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കും, വിവിധ കേന്ദ്ര ഏജന്‍സികളില്‍നിന്നും പരമാവധി ഫണ്ട് കണ്ടെത്തുന്നതിനുള്ള കുറ്റമറ്റ സംവിധാനം സമയബന്ധിതമായി നടപ്പാക്കുമെന്നും ഡോ. ലതഅറിയിച്ചു.
കൊച്ചി സര്‍വകലാശാല പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. കെ. പൗലോസ് ജേക്കബ്, രജിസ്്ട്രാര്‍ ഡോ. എസ്. ഡേവിഡ് പീറ്റര്‍, ഫിനാന്‍സ് ഓഫീസര്‍ സെബാസ്റ്റ്യന്‍ ഔസേപ്പ്, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഡോ. എസ്. അനില്‍കുമാര്‍,പരീക്ഷ കണ്ട്രോളര് ഡോ. എ.ബി. ഭാസി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടറായിരുന്ന ഡോ. ജെ. ലത കൊച്ചി സര്‍വകലാശാലയുടെ ചരിത്രത്തില്‍ വൈസ് ചാന്‍സലറാകുന്ന ആദ്യവനിതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: