അബൂജ: ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയേറിയ രാജ്യമായ നൈജീരിയയെ എബോള മുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. രോഗം പടര്‍ന്നു പിടിച്ച് 42 ദിവസത്തിന് ശേഷമാണ് എബോള വൈറസിനെ പൂര്‍ണമായി അമര്‍ച്ച ചെയ്തത്.
പുതിയതായി ആര്‍ക്കും തന്നെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലോകാരോഗ്യ സംഘട വ്യക്തമാക്കി. മറ്രൊരു ആഫ്രിക്കന്‍ രാജ്യമായ സെനഗലിനെ കഴിഞ്ഞ ദിവസമാണ് എബോള മുക്ത രാജ്യമായി പ്രഖ്യാപിച്ചത്.
ഇതിനോടെകം തന്നെ നൈജീരിയയിലെ ഏറ്റവും വലിയ പട്ടണമായ ലാഗോസില്‍ എട്ടു പേര് രോഗം ബാധിച്ച് മരിച്ചു. ഇരുപത് പേരാണ് രോഗബാധിതരായി പല സ്ഥലങ്ങളില്‍ ചികിത്സ തേടിയിരുന്നത്.
എംമ്പോള പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ തന്നെ ഏതാണ്ട് 4500 പേര് എബോള രോഗം ബാധിച്ച് പല രാജ്യങ്ങളിലായി മരണപ്പെട്ടിട്ടുണ്ട്. പതിനായിരത്തോളം പേര് രോഗം ബാധിച്ച് ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: