കടവന്ത്ര: നഗരത്തില്‍ രണ്ടിടത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. സഹോദരന് അയ്യപ്പന് റോഡില്‍ ജനതാ ജംഗ്ഷനിലും എളംകുളം പാലത്തിന്റെ വശത്തുള്ള പൈപ്പുകളാണ് പൊട്ടിയത്.
എന്നാല്‍ വാട്ടര്‍ അതോറിറ്റി അധികൃതരെ നാട്ടുകാര്‍ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന പരാതിയുമുണ്ട്.
മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് പണി നടക്കുന്നിടത്താണ് പൈപ്പുകള്‍ പൊട്ടിയത്. വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.ആര്.ഓമനക്കുട്ടന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: