ഇസ്ലാമാബാദ്: പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ വെബ്സൈറ്റ് ആക്രമിച്ചത് ഇന്ത്യയില്‍ നിന്നുള്ള പതിനാറുകാരന് ആണെന്നും റിപ്പോര്‍ട്ടുകള്‍.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അയച്ച ഇമെയില്‍ ആണ് ഹാക്കര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
പിപിപി സൈറ്റ് ആക്രമിച്ച ‘ബ്ലാക്ക്ഡ്രാഗണ്‍’ എന്നു പേരുള്ള ഇന്ത്യന്‍ ഹാക്കറെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഹാക്കിങ്ങിനു ശേഷം പിപിപി വെബ്സൈറ്റില്‍ ഹാക്കര്‍ തന്റെ ഈമെയില്‍ അഡ്രസ് പോസ്റ്റുചെയ്തിരുന്നു.
എന്നാല്‍ തന്റെ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഹാക്കര്‍ വിസമ്മതിച്ചു.കാശ്മീര്‍ വിഷയത്തില്‍ ബിലാവല്‍ തീവ്രവികാരമുണര്ത്തും വിധത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരിലാണ് പാകിസ്ഥാന് പീപ്പിള്‍സ് പാര്’ിയുടെ സൈറ്റ് ആക്രമിയ്ക്കാന്‍ തീരുമാനിച്ചത്.
താനും തന്റെ സംഘവും ഒരിക്കലും ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യില്ലെന്നും പേരു വെളിപ്പെടുത്താത്ത പതിനാറുകാരന് അറിയിച്ചു. സര്‍ക്കാരിന്റെയും ജനങ്ങളുടെയും ശ്രദ്ധ നേടുതിനായി പ്രശസ്തരായ വ്യക്തികളുടെ സൈറ്റുകളാണ് തങ്ങള്‍ ഹാക്ക് ചെയ്യുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിരപരാധികളുടെ സൈറ്റുകള്‍ ഹാക്ക് ചെയ്ത് അവരെ ഒരിക്കലും ഉപദ്രവിക്കാതിരിക്കാന്‍ തങ്ങള്‍ ശ്രമിച്ചുവെങ്കിലും പാകിസ്ഥാന് അത്തരത്തില്‍ ചെയ്തതോടെ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കാന്‍ നിര്ബന്ധിതരായതാണെും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: