അബൂജ: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ബോക്കോ ഹറാം ഭീകരര്‍ ഗ്രാമിണരെ വധിച്ചതായി റിപ്പോര്‍ട്ട്. ആക്രമണ പരമ്പരകളിലൂടെയാണ് ഗ്രാമീണരെ ഭീകരര്‍ കൊലപ്പെടുത്തിയത്.
വെള്ളി, ശനി ദിവസങ്ങളിലായിട്ടാണ് തീവ്രവാദികള്‍ വീണ്ടും വെടിവെയ്പ്പ് തുടങ്ങിയത്. നിരവധി വീടുകള്‍ക്ക് നേരെയും വെടിയുതിര്‍ത്തു. ശനിയാഴ്ച രാവിലെയും ഇത് തുടര്‍ന്നെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
എന്നാല്‍ ബോക്കോ ഹറാം തീവ്രവാദി സംഘവുമായി വെടിനിര്‍ത്തലിനും തട്ടിക്കൊണ്ടുപോയ 219 പെണ്‍കുട്ടികളുടെ മോചനത്തിനും കരാറായതായുള്ള നൈജീരിയന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പക്ഷെ ഈ അറിയിപ്പില്‍ സംശയമെന്ന് നിരീക്ഷകര്‍ പറയുന്നു. രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായുള്ള പ്രഖ്യാപനമാണിതെന്നും ബോകോ ഹറാമുമായി നടത്തിയതായി പറയുന്ന ചര്‍ച്ചയുടെ വിശദാംശങ്ങളില്‍ അവ്യക്തതയുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: