ലണ്ടന്‍: സൈഡിംഗ് സ്പ്രിംഗ് (ര/2013 മ1) എന്ന വാല്‍നക്ഷത്രം ഇന്ന് ചൊവ്വക്ക് സമീപത്തുകൂടി കടന്നുപോകും. ചൊവ്വയില്‍ നിന്ന് 139,500 കി.മീ ദൂരപരിധിക്കുള്ളിലൂടെയാണ് വാല്‍നക്ഷത്രം സഞ്ചരിക്കുക. നാസയാണ് പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്. ഭൂമിക്കു സമീപം സഞ്ചരിക്കുന്ന വാല്നക്ഷത്രങ്ങള് പുലര്‍ത്തുന്നതിന്റെ പത്തിലൊന്ന് ദൂരത്തിലും കുറഞ്ഞ അകലത്തിലാണ് ചൊവ്വക്കു സമീപം ഈ വാല്‍നക്ഷത്രം സഞ്ചരിക്കുന്നത്.
അന്തര്‍ സൗരയൂഥത്തിലേക്ക് മുമ്പൊരിക്കലും ഈ വാല്‍നക്ഷത്രം കടന്നുചെന്നിട്ടില്ലാത്തതിനാല് സൗരയൂഥത്തിന്റെ ആദ്യകാലങ്ങളെക്കുറിച്ച് പുതിയ വിവരങ്ങള്‍ ഇതോടെ കിട്ടിയേക്കുമെന്ന് നാസയുടെ സയന്‍സ് മിഷന് ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ ജോണ്‍ ഗ്രണ്സ്ഫെല്ഡ് പറഞ്ഞു. വെള്ളം, കാര്‍ബണ്‍, ജൈവ പദാര്‍ത്ഥങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതിലൂടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
സൗരയൂഥത്തിന്റെ സൃഷ്ടിക്കുശേഷം പുറന്തള്ളപ്പെട്ട കൂറ്റന്‍ വസ്തുക്കള്‍ ചേര്‍ന്നതാണ് ഈ വാല്‍നക്ഷത്രം. 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സൗരയൂഥം ഉണ്ടായ വേളയില്‍ നിലനിന്നിരുന്ന വെള്ളവും കാര്‍ബണ്‍ സംയുക്തങ്ങളും അടക്കമുള്ള വസ്തുക്കളെക്കുറിച്ചും കൂടുതല്‍ പഠിക്കാന്‍ ഈ വാല്‍നക്ഷത്രം അവസരമൊരുക്കും
. എന്നിരുന്നാലും ഭാരതത്തിന്റെ ഉപഗ്രഹമായ മംഗള്‍യാനും നാസയുടെ മാവനും ചൊവ്വയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സൈഡിങ് സ്പ്രിങ്ങിന്റെ നീക്കങ്ങള്‍ അതീവ സൂക്ഷ്മതയോടെയണ് ശാസ്ത്രലോകം നിരീക്ഷിക്കുന്നത്. വാല് നക്ഷത്രത്തില്‍ നിന്ന് പുറന്തള്ളുന്ന പൊടിപടലങ്ങളുടെ ആഘാതത്തില്‍ നിന്ന് ഉപഗ്രഹങ്ങളെ രക്ഷിക്കാനുള്ള മുന്‍ കരുതലുകളും ബന്ധപ്പെട്ട ബഹിരാകാശ ഏജന്‍സികള്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: