തൊടുപുഴ : ഹിന്ദു
ഐക്യവേദിയുടെ പ്രസക്തി ജനം തിരിച്ചറിഞ്ഞെന്ന് മഹിള ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ബിന്ദുമോഹന്‍ അഭിപ്രായപ്പെട്ടു. തൊടുപുഴയില്‍ ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വാമി സത്യാനന്ദസരസ്വതി ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സത്ഭാവനാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബിന്ദുമോഹന്‍. ഹിന്ദുഐക്യവേദി അടുത്തകാലത്ത് ഏറ്റെടുത്തിട്ടുള്ള എല്ലാ സമരങ്ങളും വിജയത്തിലെത്തിക്കാനായതും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. സംഘടിത ശക്തികള്‍ തൊടുത്തുവിടുന്ന ഒളിയമ്പുകള്‍ ഹിന്ദുക്കള്‍ ഒന്നിച്ച് നില്‍ക്കുന്നതിനാലാണ് നേരാടാന്‍ കഴിയന്നത്. സ്ഥാനീയ സമിതികളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് പ്രാമുഖ്യം നല്‍കണമെന്നും അവര്‍ പറഞ്ഞു.ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് എ.ജി അമ്പിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍സെക്രട്ടറി എസ്.പത്മഭൂഷണ്‍, താലൂക്ക് സെക്രട്ടറി അനില്‍ വെള്ളിയാമറ്റം,ജനറല്‍ സെക്രട്ടറി എ.കെ കണ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: