ബെയ്ജിങ്ങ്: ചൈനയില്‍ ബിബിസി വാര്‍ത്താ ചാനലിന്റെ വൈബ്സൈറ്റിന് നിരോധനം. ഹോങ്കോങ് പ്രക്ഷോഭത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും വെബ്സൈറ്റില്‍ ഇടയ്ക്കിടെ വന്നതിനെത്തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്.ഹോങ്കോങില്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന പ്രക്ഷോഭം ലോകമെങ്ങുമുള്ള ജനങ്ങളില്‍ എത്തിക്കാനുള്ള ബിബിസിയുടെ ശ്രമങ്ങളെ തടയാനുള്ള ചൈനീസ് അധികൃതരുടെ നീക്കത്തെ ശക്തമായി നേരിടുമെന്നും വെബ്സൈറ്റിന് നിരോധനം ഏര്‍പ്പെടുത്തിയത്. കരുതുക്കൂട്ടിയുള്ള നടപടിയാണെന്നും ബിബിസി ഡയറക്ടര്‍ പീറ്റര്‍ ഹൊറോക്സ് പ്രതികരിച്ചു.
ചൈനയില്‍ ബിബിസിയുടെ വെബ്സൈറ്റിന് നിരോധനം ഏര്‍പ്പെടുത്തുന്നത് ഇതാദ്യമല്ല. സര്‍ക്കാര്‍ വിമത നേതാവായ ലിയു സിയാബോയുടെ സമാധാന നൊബേല്‍ പുരസ്കാരദാന ചടങ്ങ് പ്രക്ഷേപണം ചെയ്തതിനെത്തുടര്‍ന്ന് 2010 ലും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: