ന്യൂയോര്‍ക്ക്: ഐടി ഭീമന്മാരായ ഫേസ്ബുക്കും ആപ്പിളും വനിതാജീവനക്കാരെ ഉപയോഗിച്ച് അതിക്രൂരമായ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുന്നതായി വാര്‍ത്ത. കേട്ടാല്‍ ആരും അത്ഭുതപ്പെടുമെങ്കിലും വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഈ വാര്‍ത്ത.
ഇതാണ് പരീക്ഷണം: ഫേസ്ബുക്കും ആപ്പിളും അവരുടെ വനിതാ ജീവനക്കാരുടെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കും. കുഞ്ഞുങ്ങളെ ആഗ്രഹിക്കുമ്പോള്‍ അണ്ഡം തിരികെ നല്‍കും. തൊഴില്‍ കാലയളവില്‍ അണ്ഡം നല്‍കണമെന്ന നിര്‍ബന്ധവുമുണ്ട്. അണ്ഡം മുഴുവനായും നല്കുന്ന ജീവനക്കാരിക്ക് 20000 ഡോളറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 12 ലക്ഷം രൂപ!
അതായത് ജോലിക്കാരികള്‍ ഗര്ഭിണികളാകരുതെന്നാണ് ലക്ഷ്യം. പ്രസവാവധിയും ഈ സമയത്തെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളും നല്‍കുകയും വേണ്ട. ജോലിക്ക് ആളില്ലാതാകുകയുമില്ല…
തങ്ങളുടെ വനിതാജീവനക്കാരെ നിലനിര്‍ത്തുക, അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം എന്നാണ് കമ്പനികളുടെ ഭാഷ്യം. എന്നാല്‍ തൊഴിലിടങ്ങളില്‍ വനിതകളെ തളച്ചിടുകയും, അടിമകളാക്കുകയും ചെയ്യുന്നതിനു തുല്യമാണ് ഈ പരീക്ഷണമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അണ്ഡം ശീതീകരിക്കാന് നല്കുന്നത്ര കാലം വനിതാ ജീവനക്കാര്‍ കമ്പനിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കേണ്ടി വരും. എന്തെങ്കിലും ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടല്ലാതെ ഒരിക്കലും ഐടി ഭീമന്മാര് ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരില്ലെന്നാണ് സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലെ സംസാരം. പരീക്ഷണം നടത്താനുള്ള കമ്പനിയുടെ തീരുമാനം ഫേസ്ബുക്ക് അടക്കമുള്ള സൈറ്റുകളില്‍ ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ്.
അടുത്ത ജനുവരി മുതല്‍ പരീക്ഷണം ആരംഭിക്കാനാണത്രേ ആപ്പിള്‍ ഒരുങ്ങുന്നത്. അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്ന രീതി ഫേസ്ബുക്ക് നേരത്തെ ആരംഭിച്ചിരുന്നു.
സ്ത്രീകളുടെ ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആപ്പിള്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ വനിതാ ജീവനക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുടെ സ്നേഹവും പരിചരണവും നഷ്ടപ്പെടുത്താതെ കുടുംബം മുന്നോട്ടുകൊണ്ടുപോകാനും തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ആപ്പിള്‍ പറയുന്നു.
വനിതാ ജീവനക്കാരുടെ ജൈവ ഘടികാരവും സമയവും തമ്മിലുള്ള സംഘര്‍ഷത്തെ ബന്ധിപ്പിക്കുന്ന ഒരു പരീക്ഷണമാണിതെന്ന് ക്ളേമാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജെന്‍ഡര്‍ റിസര്‍ച്ച് അറ്റ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ സോഷ്യോളജി പ്രൊഫസര്‍ ഷെല്ലി കരോര്‍ പറയുന്നു.
കാന്‍സര്‍ പോലുള്ള അസുഖങ്ങളുള്ള സ്ത്രീകളാണ് ചികിത്സയുടെ ഭാഗമായി അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ അനുമതി നല്‍കിയിരുന്നത്. ഒരു വര്‍ഷത്തേക്ക് 10,000ഡോളര്‍ (ആറു ലക്ഷം രൂപ)വരെയാണ് ഇതിന്റെ ചെലവ്. പിന്നീടുള്ള ഓരോ വര്‍ഷവും ഇങ്ങനെ സൂക്ഷിക്കാന്‍ 500 ഡോളറും ചെലവാകും.
സീറോ ഡിഗ്രിയിലും താഴെയാണ് അണ്ഡം സൂക്ഷിച്ചുവെക്കുന്നത്. 27 വയസ്സുമുതല്‍ അണ്ഡത്തിന്റെ അതിജീവന ക്ഷമത നേരിയ തോതില്‍ കുറയാന്‍ തുടങ്ങുകയും 34,35 വയസാകുമ്പോള്‍ ആരോഗ്യം ദുര്‍ബലമാവുകയും ചെയ്യും. 40 – 44 വയസ്സിനിടയില്‍ പ്രായമുള്ള ആദ്യമായി ഗര്‍ഭം ധരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇരട്ടിയായിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് പ്രിവന്‍ഷന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: