ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന് പ്രകോപനം. നിയന്ത്രണരേഖയിലെ സൗജ്ജയിന് സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന് സേന വെടിവെപ്പ് നടത്തിയത്.
ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെയും പാകിസ്ഥാന് സേന പൂഞ്ച് മേഖലയില്‍ വെടിവെപ്പ് നടത്തിയിരുന്നു. ഇരു രാജ്യങ്ങളുടേയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ ഹോട്ട്|ലൈന്‍ വഴി ചര്‍ച്ച നടത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രകോപനമുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: