ആലപ്പുഴ: പട്ടികജാതി വിഭാഗത്തോടുള്ള അവഗണന. ബ്ലോക്ക് ഓഫീസിനു മുന്നില്‍ പ്രതിഷേധം. പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികളുടെ പാരാമെഡിക്കല്‍ പഠനം അട്ടിമറിച്ച് ദന്തല്‍കോളേജ് ആരംഭിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് മനുഷ്യാവകാശ ജനകീയ സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ ബ്ലോക്ക് ഓഫീസിനു മുന്നില്‍ സമരം നടത്തിയത്.
2008ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പട്ടികജാതി-വര്‍ഗ വികസനവകുപ്പുകളുടെ വര്‍ക്കിങ് ഗ്രൂപ്പിന്റെ തീരുമാനത്തിലാണ് പാരാമെഡിക്കല്‍ കോളേജ് പഠനം നടത്തുന്നതിനു പണം അനുവദിച്ചത്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പട്ടികജാതിക്കാരെ വഞ്ചിക്കുകയായിരുന്നു. ഇതിന്റെ ഉദ്ഘാടനം മുടങ്ങികിടക്കുകയും ഇതേ സര്‍ക്കാര്‍ തന്നെയാണ് കെട്ടിടം ദന്തല്‍ കോളേജിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. അഞ്ചേമുക്കാല്‍ കോടി രൂപ മുടക്കി കെട്ടിടം നിര്‍മ്മിച്ചു പഠനം തുടരാനായിരുന്നു പദ്ധതി. എന്നാല്‍ കെട്ടിടത്തിനു സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടിന്നെ കാരണം പറഞ്ഞ് ദന്തല്‍ കോളേജിന് രൂപം നല്‍കുകയായിരുന്നു. പട്ടികജാതി മന്ത്രിഅടക്കമുള്ള ഉന്നതര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടിയോ അന്വേഷണമോ ഉണ്ടായിട്ടില്ല.
പാരാമെഡിക്കല്‍ പഠനം അട്ടിമറിച്ചതുമൂലം പട്ടികജാതി വിഭാഗത്തിലെ നൂറ്റിയിരുപതോളം വിദ്യാര്‍ത്ഥികളുടെ പഠനാനുമതിയാണ് നിഷേധിക്കപ്പെട്ടതെന്നും മനുഷ്യാവകാശ ജനകീയ സംരക്ഷണവേദി ആരോപിച്ചു. പട്ടികവിഭാഗത്തോടുള്ള അവഗണന തുടര്‍ന്നാല്‍ നിരാഹാരമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്നും മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: