ന്യൂദല്‍ഹി: കോള്‍ സെന്റര്‍ ജീവനക്കാരിയെ കൂട്ടമാനംഗപ്പെടുത്തിയ കേസില്‍ അഞ്ചു പേര് കുറ്റക്കാരാണെന്ന് ദല്‍ഹി കോടതി കണ്ടെത്തി.കോള്‍ സെന്റര്‍ ജീവനക്കാരിയെ കൂട്ടമാനംഗപ്പെടുത്തിയ കേസില്‍ അഞ്ചു പേര് കുറ്റക്കാരാണെന്ന് ദല്‍ഹി കോടതി. കേസില്‍ ഷംഷാദ്, ഉസ്മാന്, ഷാഹിദ്, ഇക്ബാല്‍, കമ്രുദിന് എന്നിവരാണ് കുറ്റക്കാര്‍. പ്രതികളുടെ മേല്‍ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
തെക്കന്‍ ദല്‍ഹിയിലെ ധൗല കുവാനില്‍ 2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോള്‍സെന്ററില്‍ നിന്ന് സുഹൃത്തിനൊപ്പം മടങ്ങവെ പ്രതികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. അതിനു ശേഷം ധൗല കുവാനില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു. ആക്രമികള്‍ കടന്ന് കളയുകയായിരുന്നു.
സുഹൃത്ത് പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തിയാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ഹരിയാനയില്‍ വച്ചാണ് സംഘത്തെ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തിനു ശേഷം ബിപിഒ കമ്പനികളോട് തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: