ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ യുഎന്‍ അന്താരാഷ്ട്ര വനിതാ സമാധാനപാലക പുരസ്കാരം ഭാരതത്തില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ ശക്തി ദേവിക്ക് ലഭിച്ചു. ജമ്മു കശ്മീര്‍ പോലീസ് ഇന്‍സ്പെക്ടറായ ശക്തിദേവി അഫ്ഗാനിസ്ഥാനില്‍ യുഎന്‍ നടത്തിയ സാമാധാന പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചിരുന്നു. .
അഫ്ഗാനിസ്ഥാനിലെ വനിതാ പൊലീസുകാരുടെ കഴിവുകളെ കണ്ടെത്തി അവരെ പ്രോല്‍സാഹിപ്പിച്ച് ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ ശക്തിക്ക് കഴിഞ്ഞതായി അവാര്‍ഡ് നിര്‍ണയ സമിതി ചൂണ്ടിക്കാട്ടി. ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയായവര്‍ക്കു വേണ്ടിയും പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനത്തിനെതിരായും ശക്തി നടത്തിയ പോരാട്ടം അഭിനന്ദനമര്‍ഹിക്കുന്നതാണെന്നും സമിതി വിലയിരുത്തി.
ജനാധിപത്യക്രമത്തിലൂന്നിയ പോലീസ് സംവിധാനത്തിന് ശക്തി ദേവി നല്കിയ സംഭാവനകള്‍ മികച്ചതായിരുന്നെന്ന് യുഎന്‍ പോലീസ് പറഞ്ഞു. യുഎന്നിന്റെ സമാധാനപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരില്‍ ഏറ്റവും കൂടുതലുള്ളത് ഭാരതത്തില്‍ നിന്നുള്ളവരാണ്. നിലവില്‍ പതിനേഴായിരത്തോളം പേര് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 69 സമാധാനസംഘങ്ങളില് സേവനം അനുഷ്ഠിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: