വത്തിക്കാന്‍: സ്വവര്‍ഗാനുരാഗികളെ അവഗണിക്കരുതെന്ന് വത്തിക്കാനില്‍ നടക്കുന്ന കത്തോലിക്ക സിനഡിലെ രേഖ.സ്വര്‍വര്‍ഗാനുരാഗം അനിഷേധ്യമാണെന്നും സ്വവര്‍ഗാനുരാഗികള്‍ക്ക് ക്രൈസ്തവ സമൂഹത്തിന് ‘സമ്മാനങ്ങളും ഗുണങ്ങളും’ നല്‍കാനാവുമെന്നും സിനഡില്‍ സമര്‍പ്പിച്ച പന്ത്രണ്ട് പേജുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം ഒരേ ലിംഗത്തിലുള്ളവരുടെ വിവാഹത്തെ എതിര്‍ക്കുന്ന െ്രെകസ്തവ സഭയുടെ നിലപാടിനെ റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നില്ല.
സമൂഹത്തില്‍ ഏറെ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന രാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം അസാധാരണ സിനഡില്‍ ഉയര്‍ന്നു.
കത്തോലിക്ക സഭയുടെ വിവാഹ വിശ്വാസ പ്രമാണങ്ങളും മറ്റ് നയങ്ങളും അടിയറ വയ്ക്കാതെ തന്നെ സ്വവര്‍ഗാനുരാഗത്തെയും സ്വവര്‍ഗാനുരാഗികളെയും അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് കഴിയില്ലേ എന്നാണ് റിപ്പോര്‍ട്ടില്‍ ഉയര്‍ത്തുന്ന ചോദ്യം.
മറ്റുള്ളവര്‍ക്ക് പോലെ തന്നെ സമൂഹത്തില്‍ അവരും ഒരു സ്ഥാനം അര്‍ഹിക്കുന്നു. അത് കൊടുക്കുന്നതിനെ കുറിച്ച് എന്തുകൊണ്ട് ആലോചിച്ചുകൂടാ എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.സ്വവര്‍ഗാനുരാഗികള്‍ കഴിവുള്ളവരാണ് ക്രസ്ത്യന്‍ സമുദായത്തിന് മികച്ച സംഭാവനകള്‍ അവര്‍ക്കും സാധിക്കും. സമുദായത്തില്‍ അവര്‍ക്കും സ്ഥാനം നല്‍കണമെന്നും രേഖയില്‍ പറയുന്നു.
ഒക്ടോബര്‍ അഞ്ചിനാണ് കത്തോലിക്ക സഭയുടെ സിനഡ് വത്തിക്കാനില്‍ ആരംഭിച്ചത്. 61 കര്‍ദ്ദിനാള്‍മാരടക്കം ഇരുന്നൂറിലധികം ബിഷപ്പുമാരും പന്ത്രണ്ടോളം ദമ്പതിമാരുമാണ് സിനഡില്‍ പങ്കെടുക്കുന്നത്.കത്തോലിക്കാ സഭയിലെ കുടുംബ ബന്ധങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് സിനഡില്‍ നടക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: