ഗോവ: കേന്ദ്രപാര്ലമെന്ററികാര്യവകുപ്പ്സംഘടിപ്പിക്കുന്ന പതിനാറാമത്അഖിലേന്ത്യാചീഫ് വിപ്പ് സമ്മേളനം ആരംഭിച്ചു. ലോകസഭ, രാജ്യസഭ, നിയമസഭകള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രധാനപാര്‍ട്ടികളുടെ ചീഫ് വിപ്പുകള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് എംപിമാരായ കെ.സി. വേണുഗോപാല്‍, കേരളസര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എംഎല്‍എ ടി.എന്‍. പ്രതാപന് എന്നിവരാണ് പങ്കെടുക്കുന്നത്.
കേന്ദ്രപാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.വെങ്കയ്യനായിഡുവിന്റെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. വര്‍ഷത്തില്‍ ചുരുങ്ങിയത് 100 ദിവസമെങ്കിലും സഭകള്‍ ചേരണം. സഭ സ്തംഭിപ്പിക്കലും നടുത്തളത്തില്‍ ഇറങ്ങി സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നതും ഒഴിവാക്കുക, നിയമനിര്‍മ്മാണത്തിന് കൂടുതല്‍ ചര്‍ച്ചകള്‍ അനുവദിക്കുക, സ്വകാര്യമെംബേഴ്സ്ബില്ലുകള്ക്ക് ഒരു മുഴുവന്‍ദിവസം അനുവദിക്കുകയും പ്രധാനബില്ലുകള്‍ സ്വീകരിക്കപ്പെടുന്ന സംവിധാനം ഉണ്ടാക്കുകയും ചെയ്യുക എന്നീ പ്രധാനനിര്‍ദേശങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്.
വിവിധ നിയമനിര്‍മ്മാണസഭകളില്‍ നിന്നായി നൂറോളം ചീഫ് വിപ്പുകളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ചൊവ്വാഴ്ച്ചസമ്മേളനം സമാപിക്കും. പാര്‍ലമെന്റിലെയും നിയമസഭകളിലെയും സീനിയര്‍ മെമ്പര്‍മാരാണ് ചീഫ് വിപ്പുകളായി സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: