മുംബൈ റോബര്‍ട്ട് വാദ്രയ്ക്ക് പങ്കുള്ള റിയല്‍ എസ്റ്റേറ്റ്, ഫ്ലാറ്റ് നിര്‍മ്മാണ കമ്പനിയായ ഡിഎല്‍എഫിന് ഓഹരിക്കമ്പോളത്തില്‍ മൂന്നു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഡിഎല്‍എഫിന്റെ ആള്‍ക്കാര്‍ക്കും അവരുടെ എക്സിക്യൂട്ടീവുകള്ക്കുമാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ( സെബി) വിലക്കേര്‍പ്പെടുത്തിയത്.
2007ല്‍ ആദ്യത്തെ ഓഹരി വില്‍പ്പനയുടെ വിവരങ്ങള്‍ ഇനിയും നല്‍കാത്തതിനാണ് നടപടി. സബ്സിഡിയറി സ്ഥാപനങ്ങളുടെ പേരുകളും ഡിഎല്‍എഫിനും സബ്സിഡിയറി കമ്പനികള്‍ക്കും എതിരെയുള്ള കേസുകളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മൂന്നു വര്‍ഷം ഇവര്‍ക്ക് ഓഹരിക്കമ്പോളങ്ങള്‍ വഴി ധനസമാഹരണം നടത്തനോ മറ്റ് സാമ്പത്തിക ഇടപാടുകള്‍ നടത്താനോ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: