കല്‍പ്പറ്റ: കര്‍ണാടകയില്‍ തുടര്‍ച്ചയായി പെയ്യുന്ന വേനല്‍ മഴ കേരളത്തിലെ കര്‍ഷകരെയും ബാധിച്ചു. ഒരാഴ്ച്ച മുന്‍പ് നൂറ് രൂപയായിരുന്ന പൈങ്ങ വില മഴയെത്തുടര്‍ന്ന് 80 രൂപയായി കുറഞ്ഞു. 80 രൂപയ്ക്കും പൈങ്ങ എടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ് വയനാട്ടിലുള്ളത്.
12000 ല്‍ അധികം ഹെക്ടറില്‍ വയനാട്ടില്‍ കവുങ്ങ് കൃഷിയാണ്. ഇതിലേറെയും മഞ്ഞളിപ്പ് ബാധിച്ച് വിളനാശം സംഭവിച്ചവയാണ്. 25000 രൂപ വരെ വാര്‍ഷികാദായം ലഭിച്ചിരുന്ന കവുങ്ങ് തോട്ടങ്ങളില്‍ നിന്ന് കഴിഞ്ഞവര്‍ഷം 3000 -4000 രൂപയാണ് ആദായം. തുടര്‍ച്ചയായ വേനല്‍ മഴ മൂലം കര്‍ണാടകയിലേക്ക് പൈങ്ങ കയറ്റിപ്പോകുന്നില്ല.
സംസ്കരിക്കാന്‍ കഴിയാത്തതിനാല്‍ കര്‍ണാകടയില്‍ പൈങ്ങ കെട്ടിക്കിടക്കുകയാണ്. വരും ദിവസങ്ങളിലും വിലയിടിയുമെന്നുതന്നെയാണ് സൂചന. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്കാവട്ടെ കഴിഞ്ഞ രണ്ട് കൊല്ലമായി നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല. നഷ്ടപരിഹാരത്തുകയും കൃഷിവകുപ്പ് വെട്ടിക്കുറച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: