ന്യൂദല്‍ഹി: അതിര്‍ത്തിയിലെ 15 ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് റേഞ്ചേഴ്സിന്റെ വെടിവെപ്പ്.
അന്താരാഷ്ട്ര അതിര്‍ത്തിയിലെ ആര്.എസ് പുര സെക്ടറില്‍ അര്നിയയിലാണ് പാക് ആക്രമണം.
ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ മൂന്നുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ബിഎസ്എഫും ഭാരത സൈന്യവും ശക്തമായ തിരിച്ചടി നല്‍കിയതോടെ ഇന്നലെ വൈകിട്ടോടെ ആക്രമണം താല്‍ക്കാലികമായി നിലച്ചിട്ടുണ്ട്.
ശക്തമായ വെടിവെപ്പിനു ശേഷം തുടര്‍ച്ചയായ മോര്‍ട്ടാര്‍ ഷെല്ലിംഗാണ് അര്‍നിയയില്‍ നടന്നതെന്ന് ബിഎസ്എഫ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച രാത്രി 10 മണി മുതലാണ് അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് സൈന്യം വെടിവെപ്പ് ആരംഭിച്ചത്. മൂന്ന് ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ ആദ്യം തുടങ്ങിയ വെടിവെപ്പ് തിരിച്ചടി ആരംഭിച്ചതോടെ കൂടുതല്‍ പോസ്റ്റുകളിലേക്ക് വ്യാപിക്കുകയായിരുന്നു. പാക് ആക്രമണം നടത്തിയ പോസ്റ്റുകളിലെല്ലാം അതിശക്തമായ നിലയില്‍ തിരിച്ചടി നല്‍കിയിട്ടുണ്ടെന്നും ബിഎസ്എഫ് വക്താവ് പറഞ്ഞു.
ഗ്രാമീണര്‍ക്കു നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി
നാശനഷ്ടങ്ങളുണ്ടായതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായും ജമ്മു ജില്ലാ മിജിസ്ട്രേറ്റ് അജീത് കുമാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ വിദഗ്ധ ചികിത്സയ്ക്കായി ജമ്മുവിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നും അജീത് കുമാര്‍ പറഞ്ഞു.
അര്‍നിയ നഗരത്തിനും സമീപ ഗ്രാമങ്ങളായ കുകുദ കൊത, മഹാഷാ കോത, ജബോവല്‍, ട്രേവ, ചിങ്യ, അല്ല, സി, ചെനാസ്, ദേവീഗട്ട് എന്നിവിടങ്ങളിലും ഷെല്ലുകള്‍ വീണ് വീടുകള്‍ക്കും മറ്റും നാശനശനഷ്ടങ്ങളുണ്ടായി. അര്‍നിയ നഗരത്തില്‍ ഡസന്‍ കണക്കിന് ഷെല്ലുകളാണ് വീണത്.
കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ആക്രമണം നടന്ന സമീപ പ്രദേശങ്ങളായ സാംബ, രാംഗട്ട്, ഹീരാനഗര്‍, കത്വ എന്നിവിടങ്ങളില്‍ സ്ഥിതി ശാന്തമാണ്. എന്നാല്‍ അതിര്‍ത്തിയില്‍ നിന്നും പാലായനം ചെയ്ത 32,000 പേര് ഇപ്പോഴും രക്ഷാക്യാമ്പുകളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: