മഹാരാഷ്ട്ര: ശരദ് പവാര്‍ നേതൃത്വം വഹിക്കുന്ന എന്‍സിപി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ അവര്‍ നടത്തുന്ന അഴിമതികള്‍ വര്‍ധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മഹാരാഷ്ട്രയിലെ സോലാപൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍സിപി സ്വാഭാവികമായും അഴിമതിക്കാരാണ്. എന്‍സിപി രൂപം കൊണ്ടതിന് ശേഷം ഒന്നിനും യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ല. അവരുടെ ചിഹ്നം ക്ലോക്ക് നോക്കൂ, എന്താണ് അര്‍ത്ഥമാക്കുന്നത്. പത്ത് മിനിട്ടാണ് ക്ലോക്ക് കാണിക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് അഴിമതി പത്തിരട്ടിയായി എന്നാണ് കാണിക്കുന്നതെന്നും മോദി പറഞ്ഞു.
ഇനിയും ഇവര്‍ അധികാരത്തില്‍ വന്നാല്‍ അഴിമതി പതിനഞ്ച് ഇരട്ടിയായി വര്‍ധിക്കും. കോണ്‍ഗ്രസാകട്ടെ സര്‍ക്കാര്‍ ഖജനാവ് എങ്ങനെ കൈയിട്ട് വാരാമെന്ന ചിന്തയിലാണ് ഇരിക്കുന്നത്. ഒരിക്കലും അവരെ അധികാരത്തിന്റെ ഏഴയലത്ത് പോലും അടുപ്പിക്കാന്‍ പാടില്ല. എന്‍സിപിയെയും കോണ്‍ഗ്രസിനെയും സംസ്ഥാനത്ത് നിന്നും തൂത്തെറിയണം. നിങ്ങളുടെ സ്വപ്നങ്ങള്‍ ബിജെപി സാക്ഷാത്കരിക്കും. ആയിരക്കണക്കിന് കര്‍ഷകര്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുകയാണ്. എന്നാല്‍ ഇവര്‍ക്ക് കര്‍ഷകരുടെ സങ്കടം മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല. കര്‍ഷകര്‍ ബംഗ്ലാവോ, കാറോ, ട്രാക്ടറോ, സ്കൂട്ടറോ, സൈക്കിളോ ഒന്നും ആവശ്യപ്പെടുന്നില്ല. അവര്‍ ആവശ്യപ്പെടുന്നത് ജലം മാത്രമാണ്. എന്നാല്‍ അത് നല്കാന് എന്‍സിപി- കോണ്‍ഗ്രസ് സര്‍ക്കാരിനാകുന്നില്ല.
എല്ലാവര്‍ഷവും നദികള്‍ കരകവിഞ്ഞ് ഒഴുകുകയും പിന്നീട് വരണ്ട് പോവുകയും ചെയ്യുന്നു. നദീസംയോജനത്തിലൂടെ ഇതിന് പരിഹാരം കാണാവുന്നതാണ്. ആവശ്യത്തിന് ജലം ഉറപ്പ് വരുത്തുകയും കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും ഇതിലൂടെ ആവുകയും ചെയ്യും. സംസ്ഥാനത്ത് വന്‍കിട പദ്ധതികള്‍ കൊണ്ടുവരുന്നതിലൂടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ ബിജെപി ശ്രമിക്കും. ഒരുകുടുംബത്തില്‍ മൂന്ന് കുട്ടികളുണ്ടെങ്കില്‍ ജീവിതം കെട്ടിപ്പടുക്കുന്നതിനായി രണ്ട്പേരെ നഗരത്തിലേക്ക് വിടുന്നു. എന്നാല്‍ യാതൊരു വ്യവസായശാലകളുമില്ലാതെ അവര്‍ എങ്ങനെ ജീവിക്കും. അടിസ്ഥാനമേഖലകളില്‍ പദ്ധതികള്‍ ആരംഭിക്കുവാനും വ്യവസായ പുരോഗതി ഉണ്ടാക്കി യുവാക്കളുടെ ജീവിതം സുരക്ഷിതമാക്കുവാനും ബിജെപി ശ്രമിക്കുമെന്നും മോദി പറഞ്ഞു.
ഇന്ന് പ്രചാരണം അവസാനിക്കുകയാണ്. ഈ വര്‍ഷം കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും അവസാനമാണ്. ജനങ്ങള്‍ക്ക് ഒരിക്കലും അവര്‍ക്ക് വോട്ട് ചെയ്യുവാനാകില്ല. മാറ്റങ്ങള്‍ക്ക് വേണ്ടി അവര്‍ ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: