ധാക്ക: ബംഗ്‌ളാദേശില്‍ വ്യത്യസ്ഥമായ രണ്ടു റോഡപകടങ്ങളില്‍ 10 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. കോമില്ല ജില്ലയില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ ആദ്യ അപകടത്തില്‍ ഏഴു പേര്‍ മരിച്ചതായും 30 പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സി സിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്തു.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരിക്കേറ്റവരില്‍ ചിലരുടെ ചില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യകത്മാക്കി.
ഫെനി ജില്ലയിലാണ് മറ്റൊരു അപകടം ഉണ്ടായത്. ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. മൂന്നു പേരാണ് ഇവിടെ മരിച്ചത്. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
















